തിരുവനന്തപുരം : ഏപ്രിൽ 3 മുതൽ 6 വരെ വെഞ്ഞാറമൂട്ടിൽ നടക്കുന്ന എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് വൈകിട്ട് 5ന് വെഞ്ഞാറമൂട്ടിൽ നടക്കും.സംഘാടക സമിതി ഓഫീസ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിന്റെ ലോഗോ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ.അനിൽ പ്രകാശനം ചെയ്യും.