പുതുക്കിയ പരീക്ഷാതീയതി
അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ 9 ന് നടത്താനിരുന്ന പരീക്ഷ മാർച്ച് 20 ലേക്ക് മാറ്റി.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.സി.എ (2015 സ്കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 10, 11, 12 തീയതികളിലും ഒന്നാം സെമസ്റ്റർ എം.സി.എ (2015 സ്കീം - റഗുലർ ആന്റ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 16, 17 തീയതികളിലും നടത്തും.
ഒന്നാം സെമസ്റ്റർ എം.എസ് സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 30, 31 തീയതികളിൽ നടത്തും.
നാലാം സെമസ്റ്റർ ബി.എസ് സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം 2017 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 13 ന് സർവകലാശാലയുടെ പാളയം കാമ്പസിൽ പ്രവർത്തിച്ചിരുന്ന വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും.
ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് - ത്രീമെയിൻ സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 26, 27 തീയതികളിൽ രാവിലെ 10 മുതൽ
സർവകലാശാലയുടെ പാളയം കാമ്പസിൽ പ്രവർത്തിച്ചിരുന്ന വിദൂരവിദ്യാഭ്യാസകേന്ദ്രത്തിന്റെ കെട്ടിടത്തിൽ നടത്തും.
ബി.കോം എസ്.ഡി.ഇ (2017 അഡ്മിഷൻ) കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഇലക്ടീവ് എടുത്ത വിദ്യാർത്ഥികൾക്ക് നടത്തിയ മൂന്നാം സെമസ്റ്റർ പരീക്ഷയുടെയും നാലാം സെമസ്റ്റർ പരീക്ഷയുടെയും പ്രാക്ടിക്കൽ പാളയം കാമ്പസിൽ പ്രവർത്തിച്ചിരുന്ന വിദൂരവിദ്യാഭ്യാസകേന്ദ്രത്തിന്റെ കെട്ടിടത്തിൽ രാവിലെ 10 മുതൽ നടത്തും. പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
സെഷണൽ ഇംപ്രൂവ്മെന്റ്
ബി.ആർക് 2013 സ്കീമിലുൾപ്പെട്ട് 2013 വർഷത്തിൽ അഡ്മിഷൻ നേടിയ 2020 ഫെബ്രുവരി 1 ന് ശേഷം ഫലം പ്രഖ്യാപിച്ച ആറ്, എട്ട് സെമസ്റ്ററിൽ ഉൾപ്പെടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് ഒറ്റത്തവണ സെഷണൽ ഇംപ്രൂവ്മെന്റിന് 13 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ (ത്രിവത്സരം), എട്ടാം സെമസ്റ്റർ (പഞ്ചവത്സരം) എൽ എൽ.ബി പരീക്ഷകൾക്കും രണ്ടാം സെമസ്റ്റർ (ത്രിവത്സരം), ആറാം സെമസ്റ്റർ (പഞ്ചവത്സരം) എൽ എൽ.ബി പരീക്ഷകൾക്കും (2011-12 അഡ്മിഷന് മുൻപുളളത് - സപ്ലിമെന്ററി/മേഴ്സിചാൻസ്) പിഴകൂടാതെ 12 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കം.