തിരുവനന്തപുരം: സജൻ കെ.വർഗീസ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജയേഷ് ജോർജിന് പകരമാണ് സജനെത്തുന്നത്.
ഇത് രണ്ടാം തവണയാണ് സജൻ കെ വർഗീസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. ജയേഷ് ജോർജിന് മുമ്പ് ഒന്നര വർഷത്തോളം പദവി വഹിച്ചിരുന്നു. പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായും കെസിഎ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.