justice-muralidhar

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസിനെ വിമർശിച്ചതിന് പിന്നാലെ സ്ഥലംമാറ്റം കിട്ടിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിന് ബാർ അസോസിയേഷന്റെ സ്നേഹത്തിൽ പൊതിഞ്ഞ യാത്ര അയപ്പ്. 'കോഹിനൂർ' എന്നാണ് ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നിയമ വിഷയങ്ങൾ ചർച്ച ചെയ്യാനും തീരുമാനിക്കാനും കഴിയുന്ന പ്രഗത്ഭനായ ഒരു ജഡ്ജിയെ ഞങ്ങൾക്ക് നഷ്ടപ്പെടുന്നുവെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ ചടങ്ങിൽ പറഞ്ഞു.

'നീതി വിജയിക്കേണ്ടി വരുമ്പോൾ അത് വിജയിക്കും. സത്യത്തോടൊപ്പം നിൽക്കുക, നീതി നടപ്പാകും. സ്ഥലം മാറ്റത്തെക്കുറിച്ച് ഫെബ്രുവരി 17-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അറിയിച്ചിരുന്നു.

ജസ്റ്റിസ് മുരളീധർ

യാത്ര അയപ്പ് ചടങ്ങിൽ പറഞ്ഞത്