തിരുവനന്തപുരം: കെ.സുരേന്ദ്രന് കീഴിൽ പദവികൾ ഏറ്റെടുക്കാനില്ലെന്ന് നിലപാടെടുത്ത ശോഭ സുരേന്ദ്രനെയും എ..എൻ.. രാധാകൃഷ്ണനെയും ഉൾപ്പെടുത്തി ബി..ജെ..പിയുടെ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറിമാരായിരുന്ന ശോഭ സുരേന്ദ്രനും എ..എൻ. രാധാകൃഷ്ണനും പുതിയ പട്ടികയിൽ വൈസ് പ്രസിഡന്റുമാരാണ്. എം..ടി. രമേശ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും.
ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, അഡ്വ..പി.സുധീർ എന്നിവരാണ് മറ്റ് ജനറൽ സെക്രട്ടറിമാർ. എ.പി..അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. എല്ലാ വിഭാഗങ്ങളേയും ഉൾകൊള്ളുന്ന പട്ടികയാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, ഡോ...കെ.എസ്..രാധാകൃഷ്ണൻ, സി..സദാനനന്ദൻ മാസ്റ്റർ, എ..പി..അബ്ദുള്ളക്കുട്ടി, ഡോ.ജെ..പ്രമീളാ ദേവി, ജി രാമൻ നായർ, എം.എസ്. സമ്പൂർണ, പ്രൊഫ. വി.ടി. രമ, വി.വി. രാജൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. കെ..രാമൻപിള്ള
സി..കെ.പത്മനാഭൻ, കെ.പി.ശ്രീശൻ ,പി.പി.വാവ, പി.എം. വേലായുധൻ, എം.ശിവരാജൻ, പി.എൻ.ഉണ്ണി, പളളിയറ രാമൻ, പ്രതാപചന്ദ്രവർമ്മ, പ്രമീള സി..നായിക്, പി.കെ.വേലായുധൻ എന്നിവർ ദേശീയ കൗൺസിൽ അംഗങ്ങളാകും.
എം.എസ്.കുമാർ, ബി.ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ എന്നിവരാണ് വക്താക്കൾ