augasthi

കൊട്ടിയൂർ: പന്ന്യാംമലയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മേപ്പനാംതോട്ടത്തിൽ ആഗസ്റ്റി (കുട്ടി-68)​മരിച്ചു.പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം .

കഴിഞ്ഞ ഒന്നിന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയിൽ അഗസ്റ്റി കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. വയറിന് ഗുരുതരമായി പരിക്കേറ്റ അഗസ്റ്റിയെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്കുശേഷം നില മെച്ചപ്പെട്ടു വരുന്നതിനിടെയാണ് ബുധനാഴ്ച സ്ഥിതി വീണ്ടും വഷളായത്. വെന്റിലേറ്ററിലേക്ക് മാറ്റിയ ആഗസ്റ്റി ഇന്നലെ രാവിലെ മരിച്ചു. ആന്തരാവയവങ്ങൾക്കേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. സാറാമ്മയാണ് അഗസ്റ്റിയുടെ ഭാര്യ. ബിന്ദു, ബീന, ബിനോയ് എന്നിവർ മക്കൾ.