congress-

ന്യൂ‌ഡൽഹി : രാജ്യം അതീവ ഗുരുതരമായ സാഹചര്യങ്ങളിൂടെകടന്നുപോകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാതിരിക്കുകയാണെന്ന് കോൺഗ്രസ്. അടുത്ത കാലത്ത് രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം മോദി നിശബ്ദനായിരിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ട്വിറ്ററിൽ പുറത്തുവിട്ട വീഡിയോയിലൂടെയാണ് കോൺഗ്രസിന്റെ ആരോപണം.

കലാപം, വിദ്യാർത്ഥി പ്രക്ഷോഭം, ലൈംഗികാക്രമണങ്ങൾ, സാമ്പത്തികാവസ്ഥ, വൈറസ് തുടങ്ങി രാജ്യം അടുത്തിടെ അഭിമുഖീകരിച്ച പ്രശ്‌നങ്ങളിലെ മോദിയുടെ മൗനമാണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്.

Modi ji you may think silence is golden, but when our country is facing such dire issues, your silence is criminal. pic.twitter.com/NRIMZuTvSZ

— Congress (@INCIndia) March 5, 2020

അതേസമയം ഡൽഹി കലാപത്തെക്കുറിച്ച് ഹോളി ആഘോഷങ്ങൾക്ക് ശേഷം ചർച്ച ചെയ്യാമെന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് എം.പിമാർ ലോക്‌സഭയിൽ പ്രതിഷേധിച്ചിരുന്നു. ഡയസിലെത്തി പ്രതിഷേധിച്ച ഏഴ് എം.പിമാരെ ഇന്ന് സസ്‌പെൻഡ് ചെയ്്തിരുന്നു.ഡീൻ കുര്യാക്കോസ്, ബെന്നി ബെഹ്നാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ടി.എൻ പ്രതാപൻ, ഗൗരവ് ഗൊഗോയ്, മണിക്കം ടാഗോർ ,ഗുർജിത് സിംഗ് എന്നിവരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ഈ സമ്മേളന കാലത്തേക്കാണ് സസ്‌പെൻഷൻ.