വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന വസ്തുവാണ് ചൂൽ. അതിനാൽ ചൂൽ സൂക്ഷിക്കുന്നതിനും വീട്ടിൽ പ്രത്യേക സ്ഥാനം വാസ്തുവിൽ കല്പിച്ചിട്ടുണ്ട്..
വാസ്തുപ്രകാരം ചൂലിന്റെ സ്ഥാനത്ത് വളരെ പ്രധാന്യം ഉണ്ട്. കാരണം ചൂലിന്റെ സ്ഥാനം തെറ്റിയാൽ വീട്ടിൽ അടിമുടി ദാരിദ്ര്യമായിരിക്കുമെന്ന് ശാസ്ത്രം പറയുന്നു.
വാസ്തുപ്രകാരം പടിഞ്ഞാറ് അല്ലെങ്കിൽ വടക്കുപടിഞ്ഞാറ് കോണിൽ വേണം ചൂല് സൂക്ഷിക്കാൻ. ഒരിക്കലും മുൻവാതിലിനു സമീപം ചൂല് വയ്ക്കാൻ പാടില്ല. വാസ്തുവനുസരിച്ച് ചൂല് എല്ലായ്‌പ്പോഴും ആരുടെയും കണ്ണുകൾ എത്താത്ത ഒരു സ്ഥലത്ത് സൂക്ഷിക്കണം. ചൂല് എല്ലായ്‌പ്പോഴും കിടത്തി വയ്ക്കുക. ഒരിക്കലും തലതിരിഞ്ഞ് വയ്ക്കരുത്. ഇത് നിങ്ങളുടെ ബലഹീനതയെ സൂചിപ്പിക്കുന്നു. അതുപോലെ വീടിന്റെ മേൽക്കൂരയിൽ ചൂല് ഒരിക്കലും വയ്ക്കരുത്. ഇത് ധനനഷ്ടം, മോഷണം എന്നിവയെ കാണിക്കുന്നു.
അതുപോലെ വീടിന് സമീപം അല്ലെങ്കിൽ വീടിന്റെ പ്രധാന വാതിലിനടുത്ത് ഒരു ചൂല് സൂക്ഷിക്കുന്നത് വീട്ടിലേക്ക് നെഗറ്റീവ് എനർജി വരാതെ നോക്കും എന്ന് പറയപ്പെടുന്നു.