മദ്യപിക്കുന്നവരിൽ പ്രമേഹരോഗ സാദ്ധ്യത ഏറെയാണ് . അതേസമയം പ്രമേഹരോഗികളുടെ അമിത മദ്യപാനം രോഗം മൂർഛിക്കാനും മറ്റ് സങ്കീർണതകൾക്കും ഇടയാക്കും. പ്രമേഹരോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കരളിന് പ്രധാന പങ്കാണുള്ളത്. രക്തത്തിലെ അധിക ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കുന്നതും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ ഗ്ലൈക്കോജിനിൽ നിന്ന് ഗ്ളൂക്കോസുണ്ടാക്കുന്നതും കരളാണ്.
അമിതമദ്യപാനം കാരണം കരളിന് ക്ഷതമേൽക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിൽ കരൾ പരാജയപ്പെടുകയും ചെയ്യുന്നു. പ്രമേഹരോഗികൾ മദ്യത്തിന്റെ ഉപയോഗം പരമാവധി നിയന്ത്രിക്കേണ്ടതും കഴിയുമെങ്കിൽ ഉപേക്ഷിക്കേണ്ടതുമാണ്. പ്രമേഹരോഗികൾ മിതമായ മദ്യപിക്കുന്നതിൽ തെറ്റില്ലെന്ന് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ വിദഗ്ദ്ധർ പറയുന്നുണ്ട്. ഓർക്കുക, അമേരിക്കയെപ്പോലുള്ള രാജ്യങ്ങളുടെ കാലാവസ്ഥ പരിഗണിച്ചാണ് ഇത്തരം നിർദേശങ്ങൾ. ഇത് ഇവിടെ പ്രയോഗികമല്ലെന്ന് സാരം. മദ്യം ശരീരത്തിന് ഹാനികരമെന്നതിനേക്കാൾ ഗൗരവമുള്ള നിർദേശമാണ് പ്രമേഹരോഗി മദ്യം ഒഴിവാക്കുക എന്നത്.