കമ്പളക്കാട്: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയും മുട്ടിൽ പഞ്ചായത്തിലെ സർക്കാർ സ്‌കൂളിലെ താത്കാലിക അദ്ധ്യാപികയുമായ യുവതിയാണ് പിടിയിലായത്.
ഇവർക്ക് നാലരയും ഒന്നരയും വയസുള്ള രണ്ട് മക്കളുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് പോയ യുവതി കാമുകനായ അജോഷിനൊപ്പം നാലുദിവസം സുൽത്താൻ ബത്തേരിയിൽ താമസിക്കുകയായിരുന്നു. കാമുകനൊപ്പം താമസിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് യുവതിയുടെ പിതാവ് കമ്പളക്കാട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ഇൻസ്‌പെക്ടർ രാംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാമുകനെതിെര പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്.