ഒരു ചെറിയ അശ്രദ്ധമതി കുഞ്ഞുങ്ങൾ കൈവെള്ളയിൽ നിന്ന് വഴുതിപ്പോകാൻ. അമ്മയുടെ കണ്ണൊന്നു തെറ്റിയപ്പോഴാണ് ദേവനന്ദ എന്ന ഏഴുവയസുകാരി മരണത്തിലേക്ക് പോയത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നമ്മുടെ സമൂഹത്തിലുണ്ടായിട്ടുണ്ട്. സ്വന്തം വീടുകളിൽ പോലും നമ്മുടെ മക്കൾ സുരക്ഷിതരല്ല.

kidnap-case

കഴിഞ്ഞ ദിവസം കൊല്ലത്ത് നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപൊകാനുള്ള ശ്രമവും ഉണ്ടായി. തലനാരിഴയ്ക്കാണ് ആ കൊച്ചുമിടുക്കി രക്ഷപ്പെട്ടത്. വാ മോളെ പോകാമെന്ന് പച്ച സാരിയുടുത്ത സ്ത്രീ പറഞ്ഞപ്പോൾ, വാർത്തകളിൽ നിന്നും മറ്റും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെക്കുറിച്ച് കേട്ടറിഞ്ഞ കുട്ടിക്ക് അപകടം മണത്തു. കൈപിടിച്ചപ്പോൾ കുതറിയോടാൻ കാണിച്ച ധൈര്യമാണ് അവളെ രക്ഷിച്ചത്. അല്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ?

മിഠായി തരാമെന്നും മറ്റും പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ നിരവധിയാണ്. പരിചയമില്ലാത്തവർ വിളിച്ചാൽ കൂടെപ്പോകരുതെന്ന് അവരെ പറഞ്ഞ് മനസിലാക്കണം. ചുറ്റുപാടും എന്താണ് നടക്കുന്നതെന്ന് കുട്ടികളോട് പറഞ്ഞ് കൊടുക്കണം. മാതാപിതാക്കളുടെ ശ്രദ്ധ തന്നെയാണ് മക്കൾക്ക് നൽകാൻ പറ്റുന്ന ഏറ്റവും വലിയ സുരക്ഷ.