കണ്ണൂർ: കണ്ണൂരിൽ നാടൻ ബോംബ് പൊട്ടി തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ട സ്ത്രീക്ക് പരിക്ക്. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ‌്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. മുഴക്കുന്ന് പഞ്ചായത്തിലെ മാമ്പുറത്താണ് ബോംബ് പൊട്ടിയത്. കാലുകൾക്കും വലതുകൈയ്‌ക്കുമാണ് പരിക്കേറ്റത്. ഇവർക്കൊപ്പം ജോലിയെടുത്തിരുന്ന മറ്റു സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.