cm

ആലപ്പുഴ: കേരള നിർമിതി - ആലപ്പുഴ പതിപ്പിന്റെ ഉദ്ഘാടനം മാർച്ച് എട്ടിന് ആലപ്പുഴ ഇ എം എസ് ഗ്രൗണ്ടിൽ രാവിലെ 11മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്കായി കിഫ് ബി പദ്ധതികളുടെ സൗജന്യ പ്രദർശനം ഉണ്ടാകും. കൂടാതെ വിദ്യാർത്ഥികൾക്കായുള്ള ഉപന്യാസ-പ്രബന്ധരചനാ മത്സരങ്ങളും ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ് പ്രദീപ് നയിക്കുന്ന പ്രശ്‌നോത്തരിയും, മജീഷ്യൻ ഗോപിനാഥ് മുതുകാട് നയിക്കുന്ന പ്രത്യേക ഷോയും, പ്രീയതാരങ്ങൾ നയിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

ജില്ലയിലെ നിയോജക മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനം മാർച്ച് 10 ന് രാവിലെ 10 മണി മുതൽ വേദിയിൽ നടക്കും. ആലപ്പുഴ ജില്ലയിലെ ജനപ്രതിനിധികളും കിഫ്ബി ഉദ്യോഗസ്ഥരും എസ്.പി.വി പ്രതിനിധികളും പങ്കെടുക്കും.