പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം) കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ 23 മുതൽ 25 വരെ നടത്തും.
പരീക്ഷാഫീസ്
രണ്ടാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/യു.ഐ.എം/ഈവനിംഗ്-റഗുലർ/ട്രാവൽ ആൻഡ് ടൂറിസം) (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ 12 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. പരീക്ഷ ഏപ്രിൽ 6 ന് ആരംഭിക്കും.
മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ) പ്രീവിയസ് ആൻഡ് ഫൈനൽ (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.