mg-university
MG university

പുതുക്കിയ പരീക്ഷ തീയതി

ഫെബ്രുവരി 27, മാർച്ച് രണ്ട് തീയതികളിൽ നടത്താനിരുന്ന ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (പുതിയ സ്‌കീം 2016 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം 11, 13 തീയതികളിൽ നടക്കും.

ഫെബ്രുവരി 27, 28, മാർച്ച് രണ്ട് തീയതികളിൽ നടത്താനിരുന്ന ഒന്നും മൂന്നും സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി സീപാസ്) പരീക്ഷകൾ യഥാക്രമം ഒൻപത്, 11, 13 തീയതികളിൽ നടക്കും.

ഫെബ്രുവരി 28, മാർച്ച് രണ്ട് തീയതികളിൽ നടത്താനിരുന്ന ഒന്നാം വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 2008-2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഒൻപത്, 11 തീയതികളിൽ നടക്കും. ഒന്നാം വർഷ ബി.എസ്‌സി എം.എൽ.ടി. സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷകൾ യഥാക്രമം ഒൻപത്, 11 തീയതികളിൽ നടക്കും. ഒന്നാം വർഷ ബി.ഫാം (2016 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി/സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം 13, 16 തീയതികളിൽ നടക്കും.

ബി.കോം സൂക്ഷ്മപരിശോധന

നാലാം സെമസ്റ്റർ ബി.കോം. സി.ബി.സി.എസ്. (2017 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ് എന്നിവ സഹിതം 10, 11, 12 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 225ാം നമ്പർ മുറിയിൽ എത്തണം.