വാമനപുരം: വാമനപുരം ഗവൺമെന്റ് യു.പി.എസ് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവും സ്മാർട്ട് ക്ളാസ് റൂമുകളുടെ ഉ‌ദ്ഘാടനവും വാമനപുരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കെ. ലെനിൻ നി‌ർവഹിച്ചു. നാടകങ്ങൾ സംവാദങ്ങൾ,പഠനോത്സവങ്ങളുടെ പ്രദ‌ർശനങ്ങളും സംഘടിപ്പിച്ചു. പഞ്ചായത്തംഗം രാജീവ്.പി.നായർ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.എസി ചെയർമാൻ എസ്. സുരേഷ് പങ്കെടുത്തു.