ന്യൂഡൽഹി: ഡൽഹി കലാപത്തെക്കുറിച്ച് ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ നടപടിയുമായി കേന്ദ്രസർക്കാർ. കലാപത്തെക്കുറിച്ച് 11ന് പാർലമെന്റ് ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വാർത്താ ഏജൻസിയോട് പറഞ്ഞു..കലാപത്തെപ്പറ്റി പാർലമെന്റിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹോളിക്കുശേഷം ചർച്ചനടത്താം എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
വോട്ടെടുപ്പില്ലാത്ത ചർച്ചയാകും ഉണ്ടാകുകയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കും. സഭാ നടപടികൾ തടസപ്പെടുത്താതെ പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു..