v-nandakumar

 ഇന്ത്യക്കാരുടെ പട്ടികയിൽ നന്ദകുമാർ ഒന്നാംസ്ഥാനത്ത്

അബുദാബി: ബഹുരാഷ്‌ട്ര കമ്പനികളുടെ തലപ്പത്തുള്ളവരെ പിന്തള്ളി ലുലു ഗ്രൂപ്പ് മിഡിൽ ഈസ്‌റ്ര് സി.ഇ.ഒ വി. നന്ദകുമാ‌ർ, ഫോബ്‌സ് മാഗസിന്റെ മദ്ധ്യപൂർവേഷ്യയിലെയും ആഫ്രിക്കയിലെയും പ്രതിഭാശാലികളായ മാർക്കറ്രിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ പ്രൊഫഷണലുകളുടെ പട്ടികയിൽ ഇടംപിടിച്ചു. മാസ്‌റ്റർ കാർഡിന്റെ ബിയാട്രീസ് കൊർണാചിയ, പെപ്‌സികോയുടെ മുസ്‌തഫ ഷംസെൽദിൻ, ഒറേഡ്രോ ഗ്രൂപ്പിന്റെ ആൻഡ്രൂ ക്വാൽസേത് എന്നിവർക്ക് തൊട്ടുപിന്നിൽ നാലാംസ്ഥാനത്താണ് നന്ദകുമാർ.

ഗൂഗിൾ, കൊക്കകോള, ഒറാക്കിൾ, മൈക്രോസോഫ്‌റ്ര്, യൂബർ, ട്വിറ്റ‌ർ തുടങ്ങിയവയുടെ മാർക്കറ്റിംഗ് തലവന്മാരും പട്ടികയിലുണ്ട്. അറബ് പ്രൊഫഷണലുകൾക്ക് ആധിപത്യമുള്ള പട്ടികയിൽ 22 പേർ വനിതകളാണ്. ഫോബ്‌സ് പട്ടികയിലെ ഇന്ത്യക്കാരിൽ ഒന്നാംസ്ഥാനത്തും നന്ദകുമാറാണ്.

തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ, കഴിഞ്ഞ 25 വർഷമായി കമ്മ്യൂണിക്കേഷൻ രംഗത്തുണ്ട്. 2015 മുതൽ ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറാണ്. 2000ൽ ലുലു ഗ്രൂപ്പിൽ ചേർന്നത് മുതൽ ലുലുവിന്റെ ആഗോള വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നത് നന്ദകുമാറാണ്.