
ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മോഡലിംഗിലും ശ്രദ്ധേയയാണ് സാനിയ. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ചിത്രങ്ങളുടെ പേരിൽ പലപ്പോഴും വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ട് സാനിയയ്ക്ക്.
ഇപ്പോഴിതാ സാനിയ പങ്കുവച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.മുംബയിൽ നടന്ന ഫോട്ടോഷൂട്ടിൽ ഹോട്ട് ലുക്കിലാണ് നടി എത്തുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഷേയ്ഡിലുള്ള ചിത്രങ്ങളാണ് ഇവ.. അങ്കിത നെവ്രേകർ ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ലൈറ്റിംഗിന് പ്രാധാന്യം നൽകിയാമ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
 
ക്വീൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ സാനിയ പ്രേതം 2, ലൂസിഫർ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിലെത്തി.