കൊച്ചി: ഡൽഹിയിലെ കലാപം സംബന്ധിച്ച വാർത്തയുമായി ബന്ധപ്പെട്ട് മലയാളത്തിലെ വാർത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും രണ്ടുദിവസത്തെ കേന്ദ്രവാർത്താവിതരണ വകുപ്പ് രണ്ടുദിവസത്തെ വിലക്കേർപ്പെടുത്തിയിരുന്നു,സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്തെത്തി.
ദീർഘകാലത്തെ അനുഭവസമ്പത്തുള്ളവരും പരിണതപ്രജ്ഞരുമായ മാധ്യമപ്രവർത്തകർ നയിക്കുന്ന രണ്ടു മലയാളം ചാനലുകൾക്ക് വാർത്താവിതരണവകുപ്പിന്റെ 48 മണിക്കൂർ സംപ്രേഷണവിലക്ക് വന്നിരിക്കുന്നു എന്നുള്ളത് ഗൗരവതരമാണെന്ന് കെ. സുരേന്ദ്രൻ പേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാജ്യതലസ്ഥാനത്തുനടന്ന ദുഖകരമായ ഒരു വർഗീയ യകലാപത്തെക്കുറിച്ച് തികഞ്ഞ സംയമനത്തോടെയും വിവേകപൂർവവും നിയമവിധേയവുമായ നിലയിലും വാർത്തകൾ സംപ്രേഷണം ചെയ്യാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ടാവേണ്ടതുണ്ട് എന്ന പൊതുബോധം മറന്നുപോവാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരം സന്നിഗ്ദഘട്ടങ്ങളിൽ ജനങ്ങളെ പരസ്പരം തമ്മിൽതല്ലിക്കാതിരിക്കാനും എത്രയും വേഗം സമാധാനം ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം സർക്കാിരിനെന്നപോലെ മാദ്ധ്യമങ്ങൾക്കുമുണ്ടൈന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സ്ഥാപിതതാത്പര്യങ്ങളും രാഷ്ട്രീയ വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവസരമല്ല ഇത്തരം ആപത്ഘട്ടങ്ങളെന്ന് എല്ലാവരും ഓർക്കേണ്ടതായിരുന്നു. ആത്മപരിശോധനയ്ക്കും സ്വയംവിമർശനത്തിനും ബന്ധപ്പെട്ടവരെല്ലാവരും തയ്യാറാവുകയാണ് വേണ്ടത്. വൈര്യനിര്യാതനബുദ്ധിയോടെ നാടിന്റെ ഉത്തമതാത്പര്യത്തിനു വിരുദ്ധമായി പെരുമാറാൻ മീഡിയാ വൺ തയ്യാറാവുന്നതിന്റെ താത്പര്യം എല്ലാവർക്കും മനസ്സിലാവും. എന്നാൽ ഏഷ്യാനെറ്റിൽ നിന്ന് പൊതുജനം അതു പ്രതീക്ഷിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഡൽഹിയിലെ വർഗീയ കലാപം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന് കാണിച്ചാണ് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം മലയാളം വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം 48 മണിക്കൂർ നേരത്തെക്ക് തടഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്.
കെ..സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
ദീർഘകാലത്തെ അനുഭവസമ്പത്തുള്ളവരും പരിണതപ്രജ്ഞരുമായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന രണ്ടു മലയാളം ചാനലുകള്‍ക്ക് വാര്‍ത്താവിതരണവകുപ്പിന്റെ 48 മണിക്കൂര്‍ സംപ്രേഷണവിലക്ക് വന്നിരിക്കുന്നു എന്നുള്ളത് ഗൗരവതരമാണ്.
രാജ്യതലസ്ഥാനത്തുനടന്ന ദുഖകരമായ ഒരു വര്‍ഗ്ഗീയകലാപത്തെക്കുറിച്ച് തികഞ്ഞ സംയമനത്തോടെയും വിവേകപൂര്‍വ്വവും നിയമവിധേയവുമായ നിലയിലും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ടാവേണ്ടതാണ് എന്ന പൊതുബോധം മറന്നുപോവാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരം സന്നിഗ്ദഘട്ടങ്ങളില്‍ ജനങ്ങളെ പരസ്പരം തമ്മില്‍തല്ലിക്കാതിരിക്കാനും എത്രയും വേഗം സമാധാനം ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം സര്‍ക്കാരിനെന്നപോലെ മാധ്യമങ്ങള്‍ക്കുമുണ്ട്. സ്ഥാപിതതാല്‍പ്പര്യങ്ങളും രാഷ്ട്രീയ വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവസരമല്ല ഇത്തരം ആപല്‍ഘട്ടങ്ങളെന്ന് എല്ലാവരും ഓര്‍ക്കേണ്ടതായിരുന്നു. ആത്മപരിശോധനയ്ക്കും സ്വയംവിമര്‍ശനത്തിനും ബന്ധപ്പെട്ടവരെല്ലാവരും തയ്യാറാവുകയാണ് വേണ്ടത്. വൈര്യനിര്യാതനബൂദ്ധിയോടെ നാടിന്റെ ഉത്തമതാല്‍പ്പര്യത്തിനു വിരുദ്ധമായി പെരുമാറാന്‍ മീഡിയാ വണ്‍ തയ്യാറാവുന്നതിന്റെ താല്‍പ്പര്യം എല്ലാവര്‍ക്കും മനസ്സിലാവും. എന്നാല്‍ ഏഷ്യാനെറ്റില്‍ നിന്ന് പൊതുജനം അതു പ്രതീക്ഷിക്കുന്നില്ല.