ന്യൂഡൽഹി: ഡൽഹി കലാപം റ്പ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മലയാളം വാർത്താചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടിയെ വിമർശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ഇതാണ് പുതിയ ഇന്ത്യയെന്ന് കോൺഗ്രസ് പരിഹസിച്ചു..
ഡൽഹി കലാപത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാകാത്ത ബി.ജെ.പി സർക്കാർ, വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുകയാണ് ചെയ്തതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ട്വീറ്റ് ചെയ്തു. കീഴ്പ്പെടുത്തലും ഞെരുക്കലും അടിച്ചമർത്തലുമാണ് ബി.ജെ.പിയുടെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലയാളം വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നിവയ്ക്കാണ് കേന്ദ്ര സർക്കാർ 48 മണിക്കൂർ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 7.30ന് നിലവിൽ വന്ന വിലക്ക് ഞായറാഴ്ച രാത്രി 7.30വരെ തുടരും.
BJP Govt will have ‘no discussion’ on #DelhiRiots !
But they have clamped down upon @asianetnewstv & @MediaOneTVLive !
Subjugate, stifle, suppress is the “mantra” of BJP!
Is this ‘New India’?