മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉദ്യോഗമാറ്റം. ഉന്നതരുമായി സൗഹൃദം. പുതിയ കർമ്മപദ്ധതികൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആദർശങ്ങൾ ജീവിതത്തിൽ പകർത്തും. പഠനത്തിൽ ശ്രദ്ധ. സങ്കല്പത്തിനനുസരിച്ച് ഉയർച്ച.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നിയമസഹായം തേടും. അഭിമാനം ഉണ്ടാകും. ആരോഗ്യം സംരക്ഷിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പ്രകൃതിദത്തരീതിയിൽ ജീവിതം നയിക്കും. പുതിയ ഉത്പന്നങ്ങൾ ഉണ്ടാകും. വിട്ടുവീഴ്ചാ മനോഭാവം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം
ഗതകാല സ്മരണകൾ പങ്കുവയ്ക്കും. യാഥാർത്ഥ്യങ്ങൾ മനസിലാക്കും. ബന്ധുക്കൾ വിരോധികളായിതീരും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിശദീകരണങ്ങൾ നൽകും. അനുഭവജ്ഞാനം ഗുണം ചെയ്യും. വാക്കുകൾ പാലിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അബദ്ധങ്ങൾ ഒഴിവാകും. പരീക്ഷകളിൽ നേട്ടം. വാഗ്ദാനങ്ങൾ പാലിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സുതാര്യമായ പ്രവൃത്തികൾ. ആരോപണങ്ങളിൽ നിന്ന് മുക്തി. സാമ്പത്തിക നേട്ടം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
തൃപ്തികരമായ മാറ്റം. ഉദ്യോഗമാറ്റം. പുതിയ കരാറെഴുതും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പരീക്ഷകളിൽ വിജയം നേടും. വെല്ലുവിളികളെ അതിജീവിക്കും. വാഗ്ദാനം നിറവേറ്റും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കഠിനപ്രയത്നം വേണ്ടിവരും. ചുമതലകൾ വർദ്ധിക്കും. പ്രതിസന്ധികൾ തരണം ചെയ്യും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മപ്രചോദനമുണ്ടാകും. തർക്കങ്ങൾക്ക് പരിഹാരം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.