ന്യൂഡൽഹി: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ മുംബയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് റെയ്ഡ് നടത്തിയത്. രാജ്യം വിടുന്നത് തടയാൻ കപൂറിനും യെസ് ബാങ്കിന്റെ മുൻ ഡയറക്ടർമാർക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഡി.എച്ച്.എഫ്.എല്ലിന് അനധികൃതമായി വായ്‌പ നൽകിയതിന് പിന്നാലെ റാണ കപൂറിന്റെ അക്കൗണ്ടിലേക്ക് ഭീമമായ തുക എത്തിയതായി ആരോപണമുയർന്നിരുന്നു. അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
Maharashtra: Enforcement Directorate (ED) raid is underway at #YesBank founder Rana Kapoor's residence, at 'Samudra Mahal' residential tower in Mumbai. ED has registered a case under Prevention of Money Laundering Act (PMLA) against Rana Kapoor. pic.twitter.com/3JghF9nhIE
— ANI (@ANI) March 6, 2020
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി വ്യാഴാഴ്ച നിയന്ത്രണമേർപ്പെടുത്തിയിരുന്നു. റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ യെസ് ബാങ്കിന്റെ ഓഹരികൾ വാങ്ങാൻ എസ്.ബി.ഐയുടെ നേതൃത്വത്തിൽ കൺസോർഷ്യം (കൂട്ടായ്മ) രൂപീകരിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകുകയും ചെയ്തിരുന്നു.