തിരുവനന്തപുരം മണക്കാട് ഉള്ള ഒരു സ്ഥാപനത്തില്‍ രാവിലെ തന്നെ വാവയ്ക്ക് കോള്‍ എത്തി. പാമ്പ് അല്ല മരപ്പട്ടി ആണ് അതിഥി. ഉടന്‍ തന്നെ വാവ സ്ഥലത്ത് എത്തി. മരപ്പട്ടിയെ പിടികൂടി. നല്ല ആരോഗ്യമുള്ള ആണ്‍ മരപ്പട്ടിയാണ്. ഇതിന്റെ പഴയപേര് കള്ളുകുടിയന്‍ പൂച്ച എന്നാണ്. പഴവുണ്ണി എന്നും അറിയപ്പെടുന്നു. കടിച്ചാല്‍, കടിച്ച ഭാഗവും കൊണ്ടേ പോകു. അതിനാല്‍ സൂക്ഷ്മതയോടെയാണ് വാവ അതിനെ പിടികൂടിയത്. വാവയെ കടിക്കണം എന്ന ചിന്ത മാത്രമേ ഇതിനുള്ളു.
തുടര്‍ന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ തിരുവനന്തപുരം വര്‍ക്കല ,പാളയം കുന്നിനടുത്തുള്ള വേങ്കോടിലെ ഒരു വീട്ടിലാണ് എത്തിയത്. ഇവിടെ വാഷ് ബേസിനടിയിലാണ് പാമ്പ് ഇരിക്കുന്നത്. കാണുക,സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.