ഉത്തർപ്രദേശ്: മുൻ സിനിമാതാരവും ബി.ജെ.പി നേതാവുമായ ജയപ്രദയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് ഉത്തർപ്രദേശ് കോടതി ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്നതാണ് അൻപത്തേഴുകാരിയായ ജയപ്രദയ്ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. കേസിന്റെ വാദം ഏപ്രിൽ 20ന് ആരംഭിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റാംപുർ ലോക്‌സഭാ മണ്ഡലത്തിൽ ജയപ്രദ സമാജ് വാദി പാർട്ടി നേതാവ് അസം ഖാനോട് ഒരുലക്ഷത്തോളം വോട്ടിന് പരാജയപ്പെട്ടിരുന്നു.