nambi-narayanan

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞനും പദ്മഭൂഷൺ ജേതാവുമായ നമ്പി നാരായണൻ നൽകിയ മാന നഷ്ടക്കേസിൽ പുന:പരിശോധന ഹർജിയുമായി സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണൽ സബ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.

ഐ.എസ്.ആർ.ഒ ചാരക്കേസിൽ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പണം ഈടാക്കരുതെന്ന കോടതി പരാമർശം നീക്കം ചെയ്യണമെന്നാണ് ഹർജിയിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമല്ല അതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ എസ്.നമ്പിനാരായണൻ തിരുവനന്തപുരം സബ് കോടതിയിൽ നേരത്തെ മാനനഷ്ടക്കേസ് കേസ് ഫയൽ ചെയ്തിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ 1.3 കോടി രൂപ നൽകണമെന്ന ശുപാർശ മന്ത്രിസഭായോഗം മുമ്പ് തത്വത്തിൽ അംഗീകരിച്ചിരുന്നു.