ഫിറ്റ്നസിനായി ജിം തേടിപ്പോകുന്നവർ ഇന്ന് ഏറെയാണ്. എന്നാൽ തിരുവനന്തപുരത്തുതന്നെ കോടികൾ ചിലവിട്ട ഒരു ജിം സെന്ററുണ്ട്. നടനും അവതാരകനുമായ കിഷോർ സത്യയാണ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവച്ചത്. കൗമുദി ടി.വി "ഡേ വിത്ത് എ സ്റ്റാറി"ലാണ് കിഷോർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽതന്നെ ഏറ്റവും വലിയ ജിം സെന്ററാണ് ഇതെന്ന് നടൻ പറയുന്നു.
"ഫിറ്റ്നസിനോടുള്ള പാഷൻ കൊണ്ടാണ് ഇതുപോലൊരു ജിം ജോൺ സെറ്റ് ചെയ്തത്. ഇന്ത്യയിൽ, അല്ലെങ്കിൽ ഏഷ്യയിൽ തന്നെ വലിയൊരു ജിമ്മാണെന്ന് പറയാം. മൂന്ന് ഫ്ളോറിലായാണ് സെറ്റ് ചെയ്തിരിക്കുന്നത്. 10-15 കോടി രൂപ ചിലവ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് വേണമെങ്കിൽ ഇതുപോലൊരു കെട്ടിടം ഉണ്ടാക്കിയിട്ട് നാല് നില വാടകയ്ക്ക് കൊടുത്താൽ യാതൊരു റിസ്കുമില്ലാതെ എത്രയോ പെെസയുണ്ടാക്കാം. അദ്ദേഹത്തിന് ബാങ്ക് ലോണും കാര്യങ്ങളുമെല്ലാം ഒന്നോ രണ്ടോ വർഷത്തിനിടയിലെങ്കിലും തിരിച്ചടയ്ക്കുകയും ചെയ്യാം.
പക്ഷെ, മൂന്ന് നിലയിലൊരു ജിം ഉണ്ടാക്കി ഇത്രയും പെെസ മുടക്കുക എന്ന് പറയുമ്പോൾ അവരെ നമ്മൾ അപ്രിഷിയേറ്റ് ചെയ്യേണ്ടതാണ്. തിരുവനന്തപുരം നിവാസികൾ ഇത് പ്രയോജനപ്പെടുത്തണം. ഞാൻ ഇവിടെ വന്ന് പരിജയപ്പെട്ട ആളാണ് ജോൺസാർ. ജോൺസ് എന്നാണ് ജിമ്മിന്റെ പേരും.-കിഷോർ പറയുന്നു.
എട്ടൊമ്പത് വർഷമായി കിഷോർ താനുമായി കൂട്ടുകൂടിയിട്ടെന്നും ഇപ്പോഴും കിഷോറിന്റെ വെയ്റ്റ് 75 തന്നെയാണെന്നും ജോൺ വെളിപ്പെടുത്തി. മാക്സിമം വർക്കൗണ്ട് ചെയ്യുന്നുണ്ട്. മിനിമം അഞ്ച് വർക്കൗട്ട് ഡയ്‌ലി ചെയ്യിപ്പിക്കാറുണ്ട്. വൺ അവർ വർക്കൗട്ട് ആണ് ചെയ്യുന്നത്".-ജോൺ പറയുന്നു.