ലോസ്ഏഞ്ചൽസ്: റെയിൽവേ ഗേറ്റ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞുവന്ന ട്രെയിനിടിച്ച് ബി.എം.ഡബ്ല്യു കാർ പാടെ തകർന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം. ലോസ്ഏഞ്ചൽസിലാണ് സംഭവം നടന്നത്.
ലോസ്ഏഞ്ചൽസ് പൊലീസാണ് അപകടത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. റെയിൽവേ പാളത്തിന് സമാന്തരമായി വന്ന കാർ ടെയിൻ വരുന്നെന്ന് സൂചന നൽകുന്ന ഗേറ്റ് അടയുന്നതിന് തൊട്ട് മുൻപാണ് പാളത്തിലേക്ക് കയറിയത്. വളരെ വേഗത്തിൽ വന്ന മെട്രോ ട്രെയിനിന് കാറിനെ തകർത്ത് കൊണ്ട് മുന്നോട്ട് പോവുകയാല്ലാതെ മറ്റ് വഴിയില്ലായിരുന്നു.
This could’ve had a tragic outcome. Fortunately the driver survived with minor injuries, but this should serve as a good reminder to all of us — pay attention near train tracks, and always obey all traffic signals and devices. pic.twitter.com/udDSkeDTPn
— LAPD HQ (@LAPDHQ) March 5, 2020
അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വളരെ ചെറിയ പരിക്കുകൾമാത്രമാണ് അദ്ദേഹത്തിനുള്ളത്. റെയിൽവേ പാളങ്ങൾ മുറിച്ച് കടക്കുമ്പോൾ വളരെ ശ്രദ്ധവേണം എന്ന അടിക്കുറിപ്പോടെയാണ് പൊലീസ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.