മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. എന്നാൽ വനിതാ ദിനം പലപ്പോഴും ഫേസ്ബുക്ക് പോസ്റ്റുകളോ, വാട്‌സാപ്പ് സ്റ്റാറ്റസുകളോ ആയി മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് മിക്കപ്പോഴും കണ്ടുവരുന്നത്. എന്തൊക്കെയാണ് സ്ത്രീകളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ?
സ്ത്രീകളുടെ സ്വാഭാവിക ശരീര പ്രക്രിയയായ ആർത്തവത്തിന്റെ പേരിലാണ് പലപ്പോഴും അവർ മാറ്റിനിർത്തപ്പെടുന്നത്. അതിനാൽത്തന്നെ വനിതാ ദിനത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഏറ്റവും പ്രാധാന്യമേറിയ വിഷയങ്ങളിൽ ഒന്ന് തന്നെയാണ് ആർത്തവം. നമുക്കറിയാം ഈ വിഷയത്തെക്കുറിച്ച് നമ്മുടെ സമൂഹത്തിൽ മുമ്പ് നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. ഈ ചർച്ചകളിലൂടെയും മറ്റും സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ടോ? കേരള കൗമുദി ഓൺലൈൻ നടത്തിയ അന്വേഷണം...