pm

പൊതു വേദിയിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി പങ്കെടുത്ത പൊതുവേദിയിൽ ഗവൺമെന്റിന്റെ ആനുകൂല്യങ്ങൾ ലഭിച്ച ഒരു സ്ത്രീ അദ്ദേഹത്തെയും അദ്ദേഹത്തിന്റ ഗവൺമെന്റ് പദ്ധതികളെയും വാനോളം പുകഴ്തിയതാണ് അദ്ദേഹത്തെ കണ്ണീരണിയിച്ചത്.

#WATCH Prime Minister Narendra Modi gets emotional after Pradhan Mantri Bhartiya Janaushadi Pariyojana beneficiary Deepa Shah breaks down during interaction with PM. pic.twitter.com/Ihs2kRvkaI

— ANI (@ANI) March 7, 2020

"ഞാൻ ദൈവത്തെ കണ്ടിട്ടില്ല പക്ഷെ അങ്ങയെ ദൈവത്തെപോലെ ഞാൻ ആദരിക്കുന്നു." ഉത്തരാഖണ്ഡിൽ സംഘടിപ്പിച്ച പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന പരിപാടിയിൽ പങ്കെടുത്ത സ്ത്രീയുടെ വാക്കുകൾ. അവരുടെ വാക്കുകൾ കേട്ടതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ണുകൾ ഒരു നിമിഷത്തേക്ക് നിറ‌ഞ്ഞ് അദ്ദേഹം ഒന്നും മിണ്ടാനാകാതെ നിന്നു. ദീപ ഷാ എന്നാണ് അവരുടെ പേര്.

അല്പസമയത്തിനകം പൂർവസ്ഥിതിയിലെത്തിയ നരേന്ദ്രമോദി കൊറോണ വൈറസിനെ ചെറുക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളോട് സംസാരിച്ചു. അനാവശ്യമായ കാര്യങ്ങൾ പറഞ്ഞുപരത്തുന്നത് ഒഴിവാക്കണമെന്നും,​ സംശയമുണ്ടെങ്കിൽ ഡോക്ടർമാരോട് ചോദിക്കാനും വേദിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഹസ്തദാനം ഒഴിവാക്കി നമസ്തേ പറയുന്ന രീതി വൈറസ് വ്യാപനത്തെ തടയാൻ സഹായിക്കുമെന്നും,​ പുതിയ രണ്ട് കേസുകൾ അമൃത്‌സറിൽ റിപ്പോർട്ട് ചെയ്തതിനാൽ ജാഗ്രതാ നിർദേശവും പ്രധാനമന്ത്രി നൽകി.