കോറോണ രോഗം ബാധിക്കാതിരിക്കാനുള്ള വാക്സിനോ, രോഗം വന്നാൽ ചികിത്സിക്കാനുള്ള മരുന്നോ നിലവിലില്ല. രണ്ടും വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ശാസ്‌ത്രജ്ഞരും സ്വകാര്യ കമ്പനികളും. 35 വാക്സിനുകൾ വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനികളായ സൈഡസ് കാഡില, സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ എന്നിവയും കൂട്ടത്തിലുണ്ട്.
കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തി മൂന്ന് മണിക്കൂറിനുള്ളിൽ അമേരിക്കയിലെ ഇനോവിയോ ഫാർമസ്യൂട്ടിക്കൽസ് INO-4800 എന്ന വാക്സിൻ വികസിപ്പിച്ചു. ക്ലിനിക്കൽ ട്രയൽ പൂർത്തിയാകാൻ ഒരു വർഷം കഴിയും.
ആന്റിവൈറൽ ഔഷധമായ റെംഡെസിവിർ കൊറോണയെ സുഖപ്പെടുത്തുമോയെന്ന് അറിയാനുള്ള പരീക്ഷണം ചൈനയിലും അമേരിക്കയിലും നടക്കുകയാണ്.എലികളിൽ നിന്നെടുക്കുന്ന ആന്റിബോഡികൊണ്ട് മരുന്നുണ്ടാക്കാൻ റീജനറോൺ എന്ന കമ്പനി ശ്രമിക്കുന്നുണ്ട്.