prize

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സമ്മാനവുമായി ഇന്ത്യൻ പുരാവസ്‌തു വകുപ്പ്. ഇന്ന് ഇന്ത്യയിലെ എല്ലാ ചരിത്ര സ്‌മാരകങ്ങളും സ്ത്രീകൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

'അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ച് തുടങ്ങും മുമ്പേ നമ്മുടെ രാജ്യത്ത് സ്ത്രീകളെ ആരാധിച്ചിരുന്നു. പുരാതന കാലം മുതലേ സ്ത്രീകളെ ദൈവ തുല്യമായി കാണുന്ന സംസ്കാരമാണ് നമ്മുടേത്. ' - കേന്ദ്രമന്ത്രി പ്രഹ്‌ളാദ് പട്ടേൽ പറഞ്ഞു.

എല്ലാ ചരിത്ര സ്‌മാരകങ്ങളിലും സ്ത്രീകൾക്കായി മുലയൂട്ടാനുള്ള സൗകര്യം സജ്ജീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.