shiv-nadar
KIRAN NADAR

പെണ്ണൊരുമ്പെട്ടാൽ... ഒരുപക്ഷേ, ആണുങ്ങളേക്കാൾ നന്നായി ലോകം വാഴാനാകുമെന്ന് തെളിയിച്ച ഒട്ടേറെപ്പേർ നമുക്ക് ചുറ്റുമുണ്ട്. സമ്പദ്‌ലോകത്തിന്റെ നെറുകയിലും അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ഒട്ടേറെ സ്‌ത്രീശക്തികളുണ്ട്. ഹുറൂൺ റിസർച്ച് ഇൻസ്‌റ്രിറ്റ്യൂട്ട് കഴിഞ്ഞവാരം പുറത്തുവിട്ട ശതകോടീശ്വര പട്ടികയിൽ ഒട്ടേറെ ഇന്ത്യൻ വനിതകളാണ് ഇടംപിടിച്ചത്; ഇന്ത്യയുടെ തന്നെ അഭിമാനമായ പ്രമുഖ കമ്പനികളുടെ നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കിയ വനിതാരത്നങ്ങൾ.

1. റോഷ്‌നി നാടാർ

സോഫ്‌റ്ര്‌വെയർ കമ്പനിയായ എച്ച്.സി.എല്ലിന്റെ സി.ഇ.ഒ റോഷ്‌നി നാടാർ ആണ് ഏറ്റവും വലിയ ഇന്ത്യൻ ശതകോടീശ്വരി. ആസ്‌തി 36,800 കോടി രൂപ. എച്ച്.സി.എൽ ചെയർമാൻ ശിവ് നാടാരുടെ ഏക മകളാണ്. ന്യൂഡൽഹിയിൽ താമസം.

2. സ്‌മിത വി. കൃഷ്‌ണ

ഗോ‌ദ്‌റെജ് ഗ്രൂപ്പിന്റെ സഹ ഉടമകളിൽ ഒരാളായ സ്‌മിത വി. കൃഷ്‌ണ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശതകോടീശ്വരിയാണ്; ആസ്‌തി 31,400 കോടി രൂപ. അടുത്തിടെ, 371 കോടി രൂപയുടെ ഒരു ബംഗ്ളാവ് സ്വന്തമാക്കി, സ്‌മിത വാർത്തകളിൽ ഇടംനേടിയിരുന്നു.

3. കിരൺ നാടാർ

എച്ച്.സി.എൽ സ്ഥാപകനും ചെയർമാനുമായ ശിവ് നാടാരുടെ പത്നിയും ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരി റോഷ്‌നി നാടാരുടെ അമ്മയുമാണ് ഹുറൂൺ പട്ടികയിൽ മൂന്നാമതുള്ള കിരൺ നാടാർ; ആസ്‌തി 25,100 കോടി രൂപ.

4. കിരൺ മജുംദാർ ഷാ

18,500 കോടി രൂപയുമായി ഹുറൂൺ ഇന്ത്യൻ ശതകോടീശ്വരി പട്ടികയിൽ നാലാമതാണ് കിരൺ മജുംദാർ ഷാ. ഇന്ത്യൻ മരുന്ന് നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനിയായ ബൈകോൺ ഇന്ത്യ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമാണ് കിരൺ. കേന്ദ്ര ബഡ്‌ജറ്റ് സംബന്ധിച്ച് ധനമന്ത്രി നിർമ്മല സീതാരാമനും കിരണും ട്വിറ്ററിൽ കൊമ്പുകോർത്തത് ഏറെ ചർച്ചയായിരുന്നു.

5. മഞ്ജു ഡി. ഗുപ്‌ത

ഫാർമസ്യൂട്ടിക്കൽ മേഖലയിൽ നിന്നുള്ള മറ്രൊരു ശതകോടീശ്വരിയാണ് പട്ടികയിൽ അഞ്ചാമതുള്ള മഞ്ജു ഡി. ഗുപ്‌ത. ആസ്‌തി 18,000 കോടി രൂപ. ല്യൂപിൻ ലിമിറ്റഡിന്റെ ചെയർമാനാണ് മഞ്ജു.