saudi-

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരനടക്കം മൂന്നുപേർ അറസ്റ്റിൽ..സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശപ്രകാരമാണ് അറസ്റ്റെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറസ്റ്റിന് പിന്നിലെ കാരണമെന്തെന്ന് സൗദി അധികൃതർ വ്യക്തമാക്കിയിട്ടില്ല. എന്താണ് അറസ്റ്റിന് കാരണമെന്ന് സൗദി വ്യക്തമാക്കിയിട്ടില്ല. സൽമാൻ രാജാവിന്റെ ഇളയ സഹോദരൻ അഹ്‌മദ് ബിൻ അബ്ദുൽ അസീസ്, മുൻ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിൻ നായിഫ്, രാജകുടുംബാംഗം നവാഫ് ബിൻ നായിഫ് എന്നിവരാണ് അറസ്റ്റിലായത്. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് അറസ്‌റ്റെന്നും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെയാണ് അറസ്റ്റ് നടന്നത്. മുഖംമൂടി ധരിച്ച് കറുത്ത വേഷമണിഞ്ഞാണ് ഗാർഡുകൾ രാജകുടുംബാംഗങ്ങളുടെ വസതികളിൽ എത്തിയതെന്ന് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. 2017ൽ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം അഴിമതിയാരോപിച്ചു പതിനൊന്നു രാജകുടുംബാംഗങ്ങളേയും നാലു മന്ത്രിമാരേയും അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം ആദ്യമായാണ് ഉന്നതതലത്തിലുള്ള അറസ്റ്റ് നടപടികൾ