kadackkal-chandran

മെഗാസ്റ്റാർ മമ്മൂട്ടി കേരള മുഖ്യമന്ത്രി 'കടയ്ക്കൽ ചന്ദ്രന്റെ' വേഷത്തിലെത്തുന്ന എത്തുന്ന ചിത്രം 'വണ്ണി'ന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. 'ഗാനഗന്ധർവനു'ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായീസ് പ്രൊഡക്‌ഷൻസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'വൺ'. 'ചിറകൊടിഞ്ഞ കിനാവുകൾ' എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം മെഗാസ്റ്റാറിനെ നായകനാക്കികൊണ്ട് ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് വിശ്വനാഥ് വീണ്ടും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുകയാണ്.

ബോബി–സഞ്ജയ് ടീം ആണ് ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്. ആർ.വൈദി സോമസുന്ദരം ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. എഡിറ്റർ നിഷാദ്. പി.ആർ.ഒ മഞ്ജു ഗോപിനാഥ്.

ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി.കെ. ബൈജു, നന്ദു,വെട്ടിക്കിളി പ്രസാദ്എന്നീ താരങ്ങൾ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അണിനിരക്കുന്നു.