ടെഹ്‌റാൻ: ഇറാനിൽ കൊറോണ രോഗം പടർന്നു പിടിക്കുന്നതിനിടെ വിവിധ ആശുപത്രികളിലെ നഴ്‌സുമാരും ഡോക്ടർമാരും നൃത്തം ചെയ്യുന്ന വിഡിയോകൾ പുറത്തുവന്നു. രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ സ്വയം കർമ്മനിരതരാകാൻ വേണ്ടിയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുന്നതിനായുമാണ് ഡോക്ടർമാരും നഴ്‌സുമാരും ആശുപത്രികൾക്കുള്ളിൽ നൃത്തചുവടുകൾ വയ്ക്കുന്നത്. മാത്രമല്ല തുടർച്ചയായി ജോലി ചെയ്യുന്നത് കൊണ്ടുള്ള മാനസിക, ശാരീരിക പിരിമുറുക്കം കുറയ്ക്കാനും ഇങ്ങനെ നൃത്തം ചെയ്യുന്നത് ഇവരെ സഹായിക്കുന്നു.
ഫേസ് മാസ്‌ക്കുകളും രോഗ പ്രതിരോധത്തിനുള്ള ബോഡി സ്യൂട്ടുകളും ധരിച്ച് ഇവർ നൃത്തം ചെയ്യുന്നതായാണ് ട്വിറ്റർ വഴി പുറത്തുവന്ന ഈ വീഡിയോകളിൽ കാണുന്നത്. ഇതോടൊപ്പം മെഡിക്കൽ വിദ്യാർത്ഥികളായ പെൺകുട്ടികളും സ്‌കൂൾ വിദ്യാർത്ഥികളും തങ്ങൾ ഡാൻസ് ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫലപ്രദമായി രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതിനായാണ് പെൺകുട്ടികളും സ്‌കൂൾ വിദ്യാർത്ഥികളും ഈ മാർഗം സ്വീകരിച്ചത്.
This is how Iranian doctors and nurses keep up their spirit while fighting with #coronavirus.#Iran pic.twitter.com/75v6AiVgWV
— Sara Vakhshouri Ph.D. (@SVakhshouri) March 3, 2020
കൊറോണ വൈറസ് ബാധയെ തുടർന്ന് ഇറാനിൽ മരണ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഫാത്തിമ റഹബാർ എന്ന് പേരുള്ള ഒരു എംപി കൂടി മരിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക വാർത്ത ഏജൻസിയായ തസ്നിം ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെഹ്രാനില്‍ നിന്നുള്ള എംപിയാണ് തസ്നീം. നിലവിൽ 23 എം.പിമാർക്ക് രോഗബാധ ഉള്ളതായും വിവരമുണ്ട്. ഇതോടെ മരണ നിരക്ക് 124ൽ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാജ്യം പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം 4,747 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.