തിരുവനന്തപുരം : കൊറോണ വൈറസ് പടരുന്നതിൽ തന്റെ വാദം ന്യായീകരിച്ചും ഡോ. ഷിംന അസീസിനെ വിമർശിച്ചും മുൻ ഡി..ജി..പി ടി..പി.സെൻകുമാർ നടത്തിയ പരമാർശത്തിന് മറുപടിയുമായി ഡോ ഷിംന. ഉയർന്ന അന്തരീക്ഷ താപനിലയിൽ കൊറോണ വൈറസ് പടരില്ലെന്നായിരുന്നു ടി.പി.സെൻകുമാറിന്റെ വാദം. യൂണിസെഫിന്റെയും മറ്റ് ചില മാദ്ധ്യമ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് തന്റെ നിരീക്ഷണമെന്നായിരുന്നു സെൻകുമാറിന്‍റെ വാദം. ചാണകമോ ഒട്ടക മൂത്രമോ ഏതായാലും ഡോ.ഷിംനാ അസീസ് ലോകത്തെ അവസാന വാക്കല്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ ടി.പി.സെൻകുമാർ വിശദമാക്കിയിരുന്നു.
എന്നാൽ യൂണിസെഫ് നൽകിയ നിർദ്ദേങ്ങളിൽ സെൻതകുമാറിന്റെ വാദങ്ങളെ ന്യായീകരിക്കുന്നതൊന്നും ഇല്ലെന്ന് ഷിംന വിശദമാക്കുന്നു. ആരോഗ്യകാര്യങ്ങളിലെ അവസാന വാക്ക് ലോകാരോഗ്യ സംഘടനയാണെന്നും ഷിംന വിശദമാക്കുന്നു. മറ്റ് റിപ്പോർട്ടുകൾ വായിക്കുന്നതിനൊപ്പം അതത് സംഘടനകളുടെ വെബ്സൈറ്റുകളും ശ്രദ്ധിക്കണമെന്ന് ഡോ. ഷിംന അസീസ് വിശദമാക്കുന്നു.
തലച്ചോറിൽ ചാണകം കയറിയാൽ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത്. മനുഷ്യന്റെ ജീവനെക്കൊണ്ട് മതവും രാഷ്‌ട്രീയവും തെളിയിക്കാൻ നടക്കുകയുമരുത്. വിശ്വാസത്തിനപ്പുറമാണ് വിവേകം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ. ആളെക്കൊല്ലികളാകരുത്. ആരും എന്ന് നേരത്തെ ഷിംന ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കിയിരുന്നു.
കൊവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കൂ എന്നായിരുന്നു ടിപി സെന്‍കുമാര്‍ തന്‍റെ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. കൊവിഡ് 19 എന്ന കൊറോണ വൈറസ് 27ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനിൽക്കൂ. കൊറോണയുള്ള ഒരാളുടെ സ്രവം നൽകിയില്ലെങ്കിൽ അത് ഇവിടുത്തെ ചൂടിൽ ആർക്കും ബാധിക്കില്ല. കേരളത്തിൽ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡ് ആണെന്നുമായിരുന്നു സെൻകുമാറിന്റെ പ്രചരണം. എന്നാൽ സെൻകുമാറിന്റെ വാദം അശാസ്ത്രീയമാണെന്ന വാദവുമായി ഡോക്ടർമാര്‍ രംഗത്തെത്തി. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ല. അങ്ങനെയെങ്കിൽ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരിൽകൊറോണ കേസ് വരില്ലായിരുന്നെന്നും ഡോക്ടർമാർ വിമർശിച്ചിരുന്നു.