vacancies

കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 471 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ലേലം ഒൻപതിന് റിസർവ് ബാങ്കിന്റെ മുംബയ് ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. കൂടുതൽ വിവരങ്ങൾക്ക്:www.finance.kerala.gov.in.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ അദ്ധ്യാപകർ/ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകർ/ പ്രൈമറി അദ്ധ്യാപകർ എന്നിവരിൽ നിന്ന് 2020-21 അദ്ധ്യന വർഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി 21 വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.transferandpostings.in.


കെൽട്രോൺ വിവിധ കോഴ്സു​കൾക്ക് അപേ​ക്ഷ​ ക്ഷണി​ച്ചു
എറണാകുളം:കെൽട്രോ​ൺ വഴു​ത​ക്കാ​ട് നോള​ജ്‌ സെന്ററിൽ ആരം​ഭി​ക്കുന്ന ഹാർഡ്‌വെയർ നെറ്റ്‌വർക്കിംഗ് അനിമേഷൻ കോഴ്സു​ക​ളി​ലേ​ക്ക് അപേ​ക്ഷ​ ക്ഷണിച്ചു.ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് ലാപ് ടോ​പ് ടെക്‌നോളജി (12 മാസം), സർട്ടി​ഫി​ക്കറ്റ്‌കോഴ്സ് ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് (3 മാസം), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജി​റ്റൽ മീഡിയ ഡിസൈ​നിം​ഗ് ആൻഡ് അനി​മേ​ഷൻ ഫിലിംമേക്കിംഗ് (12 മാസം), ഡിപ്ലോമ ഇൻ ഡിജി​റ്റൽ ഫിലിംമേക്കിംഗ് (6 മാസം), സർട്ടി​ഫി​ക്കറ്റ്‌ കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫി​ക് ഡിസൈ​നിം​ഗ്, സർട്ടി​ഫി​ക്കറ്റ്‌ കോഴ്സ് ഇൻ ഗ്രാഫി​ക്സ് ആൻഡ് വിഷ്വൽഇഫക്ട്സ് (3 മാസം) എന്നി​വ​യാണ് കോഴ്സു​കൾ.എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കായി ഹെഡ് ഒഫ്‌ സെന്റർ, കെൽട്രോൺ നോളജ്‌ സെന്റർ, രണ്ടാം നില, ചെമ്പി​ക്കലം ബിൽഡിംഗ്, ബേ​ക്ക​റി​ വിമൻസ് കോളേജ്‌ റോഡ്, വഴു​ത​യ്ക്കാട്.​പി.​ഒ, തിരു​വ​ന​ന്ത​പു​രം എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-2325154.

ഒഡെപെക്ക് മുഖേന നഴ്സുമാർക്ക് ഒ.ഇ.റ്റി പരിശീലനം
തിരുവനന്തപുരം:യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്സുമാർക്കായി ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലന കേന്ദ്രത്തിൽ 18 മുതൽ ഒ.ഇ.റ്റി പരിശീലനക്ലാസ് ആരംഭിക്കുന്നു. അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in എന്ന മെയിലിലേക്ക് അപേക്ഷിക്കുക. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൗജന്യ നിയമനം നൽകും. ഫോൺ: 8606550701.

കെ.എ.എസ് മെയിൻസ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം:തിരുവനന്തപുരം മണ്ണന്തല, അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് മെയിൻസ് പരീക്ഷാ പരിശീലന പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 11 മുതൽ 30 വരെ അക്കാഡമിയുടെ തിരുവനന്തപുരം ചാരാച്ചിറയിലുള്ള ഓഫീസിലും മണ്ണന്തലയിലുള്ള ഓഫീസിലും അപേക്ഷാഫോറം ലഭിക്കും. അക്കാഡമിയിൽ കെ.എ.എസ്. പ്രിലിമിനറി പരീക്ഷയ്ക്ക് പരിശീലനം നേടിയവർക്ക് 11 മുതൽ രജിസ്‌ട്രേഷൻ നടപടികൾ ഇല്ലാതെ ഓൺലൈനായി ഫീസ് അടയ്ക്കാം.ഫീസ്: 16,480 (ജി.എസ്.റ്റി ഉൾപ്പെടെ) (പുതിയ അഡ്മിഷൻ. 14,280 (ജി.എസ്.റ്റി ഉൾപ്പെടെ) പ്രിലിംസ് അഡ്മിഷനെടുത്തവർക്ക്). ഫോൺ: 0471​-2313065, 2311654, 8281098867.


പ്ലാസ്റ്റിക് 3ഡി പ്രിന്റിംഗ് പരിശീലന പരിപാടി
കോട്ടയം:വ്യവസായ വാണിജ്യ വകുപ്പിന്റെ സാങ്കേതിക സ്ഥാപനമായ ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ 'പ്ലാസ്റ്റിക് 3ഡി പ്രിന്റിംഗ്' എന്ന വിഷയത്തിൽ 13ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: cfscchry@gmail.com, 0481​​2720311/ 9895632030.