ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എം.എഡ് (2018 സ്കീം - റെഗുലർ ആൻഡ് സപ്ലിമെന്ററി, 2015 സ്കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ബി.എ/ബി.എ അഫ്സൽ -ഉൽ-ഉലമ ബിരുദം (റെഗുലർ/സപ്ലിമെന്ററി) പാർട്ട് മൂന്ന് മെയിൻ ആൻഡ് സബ്സിഡിയറി വിഷയങ്ങളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പാർട്ട് മൂന്ന് ബി.കോം ആന്വൽ സ്കീം (പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി ഡിസംബർ 2019 (2013 സ്കീം) പ്രാക്ടിക്കൽ പരീക്ഷകൾ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ 13C007 മൈക്രോകൺട്രോളർ ലാബ് പരീക്ഷ
12 ന് യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടത്ത് നടക്കും.
ആറാം സെമസ്റ്റർ ബി.പി.എ വോക്കൽ പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
പരീക്ഷാകേന്ദ്രം
16 ന് ആരംഭിക്കുന്ന അവസാന വർഷ ബി.ബി.എ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് തിരുവനന്തപുരം പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ വിദൂരവിദ്യാഭ്യാസകേന്ദ്രം (എസ്.ഡി.ഇ) കാര്യവട്ടത്തും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ.കോളേജ് കൊല്ലത്തും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളേജ് ചേർത്തലയിലും പരീക്ഷ എഴുതണം. ഹാൾടിക്കറ്റ് അതതു പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റണം.
പരീക്ഷാ ഫീസ്
രണ്ടാം സെമസ്റ്റർ എം.ബി.എ (എസ്.ഡി.ഇ - 2018 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ 18 വരെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ 10 മുതൽ ആരംഭിക്കും.
ഏപ്രിൽ 24 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷകൾക്ക് പിഴകൂടാതെ 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
ലൈബ്രറി അവധി
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഇന്ന് സർവകലാശാല ലൈബ്രറി പ്രവർത്തിക്കുന്നതല്ല.