തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞുപോവുകയല്ല കൂടുതലായി എത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനമാകെ പൊതുവിദ്യാലയങ്ങൾ വലിയതോതിൽ മാറുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാരായമുട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവ് പ്രൊഫ. വി. മധുസൂദനൻ നായരെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കെ.ആൻസലൻ എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു,പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ. സുനിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.സി.എസ്.ഗീതാ രാജശേഖരൻ, ജില്ലാ പഞ്ചായത്തംഗം എസ്.കെ.ബെൻ ഡാർവിൻ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സജയൻ, ബ്ളോക്ക് പഞ്ചായത്തംഗം ജി.അജയകുമാർ, പഞ്ചായത്തംഗം പി.ശ്രീധരൻ നായർ, സ്‌കൂൾ പ്രിൻസിപ്പൽ അംബിക മേബൽ .ടി.സി തുടങ്ങിയവർ സംബന്ധിച്ചു.