തിരുവനന്തപുരം: ഒരേസമയം തന്നെ സാമ്പത്തിക മുന്നേറ്റവും, സാമൂഹികമായ തുല്യതയും ഉറപ്പാക്കുന്നതാകണം വികസനമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. 2020​- 21 വർഷത്തിലെ പദ്ധതി രൂപീകരണത്തിനായി കല്ലിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ വെള്ളായണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.എം.വിൻസെന്റ് എം.എൽ.എ മുഖ്യാതിഥി ആയിരുന്നു.നേമംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തള കുമാരി,ജില്ലാപഞ്ചായത്ത് അംഗം വി. ലതകുമാരി,കല്ലിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുരേഷ് ബാബു. നേമം ബ്ലോക്ക്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. ഗിരിജ,കല്ലിയൂർ ഗ്രാമ പഞ്ചായത്ത്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പദ്മകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ജയന്തി, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.