ന്യൂഡൽഹി : ലോകവനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കുള്ള ക്ഷമം നിരസിച്ച് എട്ടുവയസുകാരി.പരിസ്ഥിതി പ്രവർത്തകയായ ലിസിപ്രിയ കംഗുജം എന്ന മണിപ്പൂർ സ്വദേശിനിയാണ് പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം നിരസിച്ചത്.
ഷി ഇൻസ്രെയർസ് അസ് എന്ന പരിപാടിയിലേക്ക് ലിസിപ്രിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. “പ്രിയപ്പെട്ട മോദി ജി, നിങ്ങളെന്റെ ശബ്ദം കേൾക്കാൻ പോകുന്നില്ലെങ്കിൽ ദയവായി എന്നെ ആഘോഷിക്കരുത്. #SheInspiresUs എന്ന ക്യാംപെയിനിന്റെ ഭാഗമായി രാജ്യത്തെ പ്രചോദനമായി മാറിയ സ്ത്രീകളുടെ കൂട്ടത്തില്‍ എന്നെക്കൂടി തിരഞ്ഞെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ ഏറെ ചിന്തിച്ചശേഷം ഈ അംഗീകാരം നിരസിക്കാൻ ഞാൻ തീരുമാനിച്ചു. ജയ് ഹിന്ദ്,” ലിസിപ്രിയ കുറിച്ചു.
തങ്ങൾക്ക് പ്രചോദനമായ സ്ത്രീകളിൾ ഒരാളാണ് ലിസിപ്രിയ കംഗുജം എന്ന് MyGovIndia ട്വീറ്റ് ചെയ്‍തിരുന്നു. “ലിസിപ്രിയ മണിപ്പൂരിൽ നിന്നുള്ള കാലാവസ്ഥാ പ്രവര്‍ത്തകയാണ്. 2019 -ൽ ഡോ. എ.പി.ജെ അബ്‍ദുൾ കലാം ചിൽഡ്രൻ അവാർഡിന് അർഹയായിട്ടുണ്ട്. കൂടാതെ ലോക ശിശു സമാധാന സമ്മാനം, ഇന്ത്യാ സമാധാന സമ്മാനം എന്നിവയ്‍ക്കും അർഹയായിട്ടുണ്ട്. അവർ പ്രചോദനമാണെന്ന് നിങ്ങൾ കരുതുന്നില്ലേ? അവളെപ്പോലെ ആരെയെങ്കിലും നിങ്ങൾക്കറിയാമോ? ഞങ്ങളെ അറിയിക്കൂ,” ഹാഷ് ടാഗ് #SheInspiresUs എന്നായിരുന്നു ട്വീറ്റ്.
സർക്കാർ തരുന്ന അംഗീകാരത്തെ ഒട്ടും കുറച്ചുകാണുന്നില്ലെന്നും എന്നാൽ കാലാവസ്ഥാ വ്യതിയാനം തടയാനുള്ള തന്റെ ആവശ്യം ഇവരുടെ ചെവികളിൽ എത്തുന്നില്ലെന്നും ലിസിപ്രിയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു
“അവരെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല ക്യാംപെയ്ൻ ആയിരിക്കാം. പക്ഷേ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ ഇതിനൊന്നും സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഒരു തവണ മുഖം കഴുകുമ്പോൾ ഒലിച്ചു പോകുന്ന ഒരു ഫെയർനെസ് ക്രീം മുഖത്തു പുരട്ടുന്നത് പോലെയേ ഉള്ളൂ ഇത്,” അവർ കൂട്ടിച്ചേർത്തു. “പകരം, അദ്ദേഹം (മോദി) കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായി കാണുകയും എന്റെയും നമ്മുടെ നേതാക്കളുടെയും ശബ്ദം കേൾക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” ലിസിപ്രിയ പറഞ്ഞു.
Dear @narendramodi Ji,
Please don’t celebrate me if you are not going to listen my voice.
Thank you for selecting me amongst the inspiring women of the country under your initiative #SheInspiresUs. After thinking many times, I decided to turns down this honour. 🙏🏻
Jai Hind! pic.twitter.com/pjgi0TUdWa