മുംബയ് : റോഡ് സേഫ്ടി ലോക ക്രിക്കറ്റ് സിരീസിന് ഇന്നലെ മുംബയിൽ തുടക്കമായി. ഇന്ത്യൻ ലെജൻഡ്സും വിൻഡീസ് ലെജൻഡ്സും തമ്മിലായിരുന്നു ആദ്യ ട്വന്റി 20 മത്സരം. സച്ചിൻ ടെൻഡുൽക്കറുടെ ക്യാപ്ടൻസിയിലാണ് ഇന്ത്യൻ ലെജൻഡ്സ് ഇറങ്ങിയത്. സെവാഗ്, കൈഫ്, യുവ്രാജ് സിംഗ്, സഹീർ ഖാൻ, ഇർഫാൻ പഠാൻ, മുനാഫ് പട്ടേൽ തുടങ്ങിയവർ ഇന്ത്യൻ ലെജൻഡ്സിനായി അണിനിരന്നു. ബ്രയാൻ ലാറയുടെ നേതൃത്വത്തിലിറങ്ങിയ വിൻഡീസ് ലെജൻഡ്സിൽ ചന്ദർപോൾ, കാൾ ഹൂപ്പർ, സുലേമാൻ ബെൻ, ടിനോ ബെസ്റ്റ് തുടങ്ങിയവർ അണിനിരന്നു.
ടോസ് നേടിയ ഇന്ത്യൻ ലെജൻഡ്സ് വിൻഡീസിനെ ബാറ്റിംഗിനയച്ചു. 20 ഒാവറിൽ 150/8 എന്ന നിലയിലാണ് വിൻഡീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ചന്ദർപോൾ(61),ഡാരിൽ ഗംഗ (32), ബ്രയാൻലാറ (17), ഹയാത്ത് (12) എന്നിവരാണ് മികവ് കാട്ടിയത്.