രക്തത്തിലെ ഓക്സിജന്റെ അളവ് നമ്മുടെ ആരോഗ്യം നിർണയിക്കുന്നതിൽ പരമ പ്രധാനമായ ഘടകമാണ്. ചിലതരം ഭക്ഷണങ്ങൾ രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നവയാണ്. ഓക്സിജൻ വർദ്ധനവിന് സഹായകമായ ഫലവർഗമാണ് മുട്ടപ്പഴം. ഇതിൽ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശമാണ് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നത്. മുട്ടപ്പഴം ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്. ദിവസേന രണ്ട് മുട്ടപ്പഴമോ ഒരു ഗ്ലാസ് മുട്ടപ്പഴം ജ്യൂസോ കഴിച്ചാൽ മതി. ആരോഗ്യ സംരക്ഷണത്തിൽ മറ്റൊരു പ്രധാന ഘടകമാണ് നമുക്ക് ലഭിക്കുന്ന ഊർജം. ഇതിനും മികച്ചതാണ് മുട്ടപ്പഴം. കായികാദ്ധ്വാനമുള്ള ജോലികൾ, കളികൾ എന്നിവയിൽ ഏർപ്പെടുന്നവർക്കും കുട്ടികൾക്കും മാത്രമല്ല വാർദ്ധക്യത്തിന്റെ ക്ഷീണമുള്ളവർക്കും ശാരീരിക അവശതകൾ ഉള്ളവർക്കും മുട്ടപ്പഴം മികച്ച ഭക്ഷണമാണ്. ഇത് ക്ഷീണവും തളർച്ചയും ഇല്ലാതാക്കി ശരീരത്തിന് ഊർജം നൽകുന്നു. മുട്ടപ്പഴം ജ്യൂസ് ദിവസവും രാത്രി കിടക്കും മുൻപ് കഴിക്കുന്നതാണ് ഉത്തമം.