കൊറോണയെ പ്രതിരോധിക്കാൻ ഡെറ്റോളിന് സാധിക്കുമോ? ഇത്രയും അപകടകാരിയായ ഒരു വൈറസ് രോഗം ഉണ്ടാകുമെന്ന് കമ്പനി മുൻകൂട്ടി എങ്ങനെ അറിഞ്ഞു? ചൈനയിൽ രോഗം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഇതിനെ പ്രതിരോധിക്കാൻ ഡെറ്റോളിന് സാധിക്കുമെന്ന് വ്യാപക പ്രചരണം ഉണ്ടായിരുന്നു. 2019 ഒക്ടോബറില്‍ നിര്‍മിച്ച ഡെറ്റോള്‍ പാക്കില്‍ 'കൊറോണ വൈറസ്' എന്ന് അച്ചടിച്ചു വന്നതായിരുന്നു ഇതിന് കാരണം.
@discoverRB How do you know that #coronavirusindia Will be before it knowing...?? pic.twitter.com/FZVM4FWXIu
— Kamlesh Ameta (@KamleshAmeta8) February 7, 2020
പാക്കറ്റിന് മുകളിൽ കൊറോണ എന്ന് കണ്ടതോടെ ഡെറ്റോൾ കമ്പനി മുൻകൂട്ടി ഈ രോഗത്തെക്കുറിച്ച് അറിഞ്ഞിരുന്നെന്നാണ് പ്രചരണം നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ കൊറോണ വർഷങ്ങൾക്ക് മുമ്പും റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഡെറ്റോൾ ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ ആർബി ഗ്രൂപ്പ് 'മറ്റ് കൊറോണ വൈറസുകൾക്കെതിരെ (മെർസ്-കോവി, സാർസ്കോവ്) ഉൽപ്പന്നം ഫലപ്രദമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ എല്ലാ നിർമാതാക്കളെയും പോലെ തങ്ങൾക്കും വൈറസ് പരിശോധനയ്ക്കായി അവസരം കിട്ടിയിട്ടില്ലെന്ന് നിർമാതാക്കൾ പറഞ്ഞു.
മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലും ഉണ്ടാകുന്ന പ്രത്യേകതരം വൈറസുകളുടെ കൂട്ടം എന്നാണ് കൊറോണ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. ഫെബ്രുവരിയിൽ കമ്പനി സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നു. ഡെറ്റോളിന് ഒരേ കുടുംബത്തിൽ നിന്നുള്ള കൊറോണ വൈറസിനെ നശിപ്പിക്കാൻ ( 99.9% നിർജ്ജീവമാക്കൽ) സാധിക്കുമെന്ന് പരിശോധനകളിലൂടെ തെളിയിച്ചിട്ടുണ്ടെന്ന് നിർമാതാക്കൾ ഓൺലൈൻ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.