pm-narendra-modi

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ പാസ് വേർഡ് തിരക്കി ട്വിറ്റർ ഉപയോക്താവ്. ലോക വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഏഴ് വനിതകൾക്കായി കെെമാറിയിരുന്നു. ജീവിതത്തില്‍ വിജയികളായ വനിതകള്‍ക്കാണ് പ്രധാനമന്ത്രി തന്റെ അക്കൗണ്ടുകള്‍ മാറ്റിവച്ചത്.

'അന്താരാഷ്ട്ര വനിതാദിനത്തിന് ആശംസകള്‍! സ്ത്രീശക്തിയുടെ ഉത്സാഹത്തിനും വിജയങ്ങള്‍ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞതുപോലെ, ഞാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് സൈന്‍ ഓഫ് ചെയ്യുന്നു. എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ദിവസം മുഴുവന്‍ വിജയം കൈവരിച്ച ഏഴ് വനിതകള്‍ അവരുടെ ജീവിത യാത്രകള്‍ പങ്കുവെക്കുകയും സംവദിക്കുകയും ചെയ്യും, ''പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തിരുന്നു.

ഫുഡ് ബാങ്ക് ഇന്ത്യയുടെ സ്ഥാപക സ്‌നേഹ മോഹന്ദോസിനെക്കുറിച്ചാണ് വനിതാദിനത്തിൽ പ്രധാനമന്ത്രി ആദ്യമായി ട്വീറ്റ് ചെയ്തത്. ഇതുസംബന്ധിച്ച വീഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സ്നേഹ തന്റെ അനുഭവങ്ങളും വീഡിയോയിൽ പങ്കവച്ചിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ പാസ് വേർഡ് തിരക്കിയ ഉപയോക്താവിന് മോദിയുടെ അക്കൗണ്ടിൽ നിന്നും തന്നെ മറുപടിയുമെത്തി. സ്നേഹ തന്നെയാണ് മറുപടി നൽകിയത്.

Please password bata dijiye

— Dhruv singh (@vikrantbhadaur6) March 8, 2020

പ്രധാനമന്ത്രിയുടെ പാസ് വേർഡ് തരാമോ എന്നായിരുന്നു സന്ദേശം. ഉടൻ തന്നെ സ്നേഹയുടെ മറുപടിയുമെത്തി. പുതിയ ഇന്ത്യക്കായി ലോഗിൻ ചെയ്തുകൊണ്ടിരിക്കൂ എന്നാണ് സ്നേഹ ആൾക്ക് കൊടുത്ത മറുപടി. സ്നേഹയുടെ മറുപടിയെ പ്രശംസിച്ചും സോഷ്യൽ മീഡിയയിൽ കമന്റുകൾ കാണാം.

New India...try logging in :)

@snehamohandoss https://t.co/ydnMKzsY0W

— Narendra Modi (@narendramodi) March 8, 2020