cricket

മെൽബൺ: അഞ്ചാം ട്വന്റി 20 ലോകകപ്പിൽ ആസ്‌ട്രേലിയക്ക് കിരീടം. തുടർച്ചയായി രണ്ടാം തവണയാണ് ഓസീസ് ചാമ്പ്യൻമാരാകുന്നത്. ഫൈനലില്‍ ഇന്ത്യയെ 85 റണ്‍സിന് തകര്‍ത്താണ് ഓസീസിന്റെ കിരീട നേട്ടം. 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 99 റൺസിന് പുറത്തായി. ഇന്ത്യയുടെ കന്നി വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലായിരുന്നു ഇത്. ഇന്നിംഗ്സിന്റെ മൂന്നാം പന്തില്‍ തന്നെ ഷഫാലി വര്‍മയെ (2) നഷ്ടമായ ഇന്ത്യയ്ക്ക് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

ഇതിനിടെ താനിയ ഭാട്ടിയ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിച്ചു. ജെസ് ജൊനാസന്റെ പന്ത് ഹെല്‍മറ്റിലിടിച്ച താനിയ വേദന കലശലായതോടെ ക്രീസ് വിടുകയായിരുന്നു. സ്മൃതി മന്ദാന (11), ജെമീമ റോഡ്രിഗസ് (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരരെല്ലാം തന്നെ നിരാശപ്പെടുത്തി. ദീപ്തി ശര്‍മ (33), റിച്ച ഘോഷ് (18), വേദ കൃഷ്ണമൂര്‍ത്തി (19) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇന്ത്യക്കു വേണ്ടി ദീപ്തി ശര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പൂനം യാദവും രാധ യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സെമി ഫൈനലിലെ അതേ ടീമിനെ തന്നെ ഇന്ത്യയും ആസ്‌ട്രേലിയയും നിലനിറുത്തുകയായിരുന്നു. സ്പിന്‍ ബൗളര്‍മാര്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ഇരുവരും ഇറക്കിയത്.