nisa

സംസ്ഥാനത്ത് വീണ്ടും കൊറോണ വെെറസ് സ്ഥിരീകരിച്ചതോടെ ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്. അഞ്ച്പേർക്കാണ് കേരളത്തിൽ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം ബാധിച്ചത്. രോഗികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഫെബ്രുവരി 29നാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയത്. ഇറ്റലിയിൽ നിന്ന് എത്തിയ വിവരം ഇവർ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ല. ബന്ധുവിന് പനി വന്നതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണ ലക്ഷണങ്ങൾ ശ്രദ്ധിയിൽപ്പെട്ടത്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നിസ സലീം.

ഒമാനിൽ നിന്നെത്തിയ തന്റെ ഭർത്താവിനെ കൂട്ടിക്കൊണ്ടുവരാൻ പോയതും തുടർന്നുണ്ടായ അനുഭവങ്ങളുമാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. "ഇപ്പോൾ പത്തനംതിട്ട ജില്ലയിലെ വാർത്ത കണ്ടതുകൊണ്ടാണ് ഞാൻ ഈ പോസ്റ്റ് എഴുതുന്നത്..ആരും ഇക്കാര്യത്തിൽ ഉപേക്ഷ വിചാരിക്കരുത്.നിങ്ങളുടെ അറിവിലോ പരിചയത്തിലോ ഉള്ള ആർക്കെങ്കിലും രോഗ lakshanagal കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പിന്റെ നടപടികളുമായി സഹകരിക്കാൻ പ്രോത്സാഹിപ്പിക്കുക.. ഞങ്ങളും പറയുന്നു..ആശങ്ക വേണ്ട ജാഗ്രത മതി..അതിൽ അലസത വിചാരിക്കരുത്"-അവർ ഫേസ്ബുക്കിൽ​ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്റെ husband March 2 n വൈകിട്ട് 4.20 n ഒമാനിൽ നിന്നും തിരുവനതപുരത്ത് എത്തി. ഞാനും ബ്രദറും കാർ l പോയി pick ചെയ്തു വരുന്ന വഴി രണ്ട് കടയിലും കയറി. ഒന്ന് ആലംകോട് സെന്റർ l ഫുഡ് കഴിക്കാനും aatingal sylcone l ബാഗ് വാങ്ങാനും. യാത്ര ക്ഷീണം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. പക്ഷേ രാത്രി ഏറെ കഴിഞ്ഞ് നല്ല ശ്വാസം മുട്ടൽ അനുഭവപ്പെട്ടു.രാവിലെ കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ പോയി കൊറോണ സ്ക്രീനിംഗ് ആവശ്യപ്പെട്ടു.

അവർ വേഗം തന്നെ അതിനുള്ള സൗകര്യങ്ങൾ ചെയ്തു തന്നു. എന്നെയും കൂട്ടി ആംബുലൻസ് ല്‌ പാരിപ്പള്ളി മെഡിക്കൽ കോളേജ് isolation ward l എത്തിച്ചു.വളരെ നല്ല മെഡിക്കൽ സ്റ്റാഫ്. കേരള ആരോഗ്യ രംഗത്തിന്റെ അവസരോചിതമായ മാറ്റത്തിന് അഭിനന്ദനങ്ങൾ🥰🥰🥰 അദ്ദേഹത്തിന്റെ sample ടെസ്റ്റ് n അയച്ചിരിക്കുകാണ്. റിസൾട്ട് വന്നിട്ടില്ല. ഞങൾ രണ്ടു പേരും home quarantine l ആണ്. ആരോഗ്യ pravarthakar വിളിച്ച് കര്യങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുന്നു. 5 ദിവസത്തേക്ക് മെഡിസിൻ തന്നു. പക്ഷേ പനി മാറ്റം ഒന്നുമില്ല.കുറയും മാറും എന്ന്

പ്രതീക്ഷിക്കുന്നു..പ്രാർത്ഥിക്കുന്നു..തിരികെ ഞങ്ങളെ ആംബുലൻസ് l തന്നെ വീട്ടിൽ എത്തിക്കുകയും ചെയ്തു. വൈകിട്ട് ചായയും ഹോസ്പിറ്റലിൽ നിന്ന് തന്നിരുന്നു. ഇതൊക്കെ നേരിട്ട് അനുഭവിച്ച് ഒരാൾ എന്ന നിലയിൽ എന്റെ ഹൃദയത്തില് നിന്നുള്ള salute..teacher അമ്മയ്ക്🙏🙏🙏..

ഇന്നലെ റിസൾട്ട് വന്നു. നെഗറ്റീവ് ആണ്🤲🙏 ഇന്ന് പനിക്കുള്ള മെഡിസിൻ തീരും. നാളെ ഒന്ന് കുടി ഹോസ്പിറ്റലിൽ പോയി വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനിരിക്കുകയാണ് ..ആരോഗ്യനിലയിൽ valareyadikam മെച്ചമുണ്ട്.

ഇപ്പോള് പത്തനംതിട്ട ജില്ലയിലെ വാർത്ത കണ്ടതുകൊണ്ടാണ് ഞാൻ ഈ പോസ്റ്റ് എഴുതുന്നത്..ആരും ഇക്കാര്യത്തിൽ ഉപേക്ഷ വിചാരിക്കരുത്.നിങ്ങളുടെ അറിവിലോ പരിചയത്തിലോ ഉള്ള ആർക്കെങ്കിലും രോഗ lakshanagal കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പിന്റെ നടപടികളുമായി സഹകരിക്കാൻ പ്രോത്സാഹിപ്പിക്കുക.. ഞങ്ങളും പറയുന്നു..ആശങ്ക വേണ്ട ജാഗ്രത മതി..അതിൽ അലസത വിചാരിക്കരുത്..

ഓരോരുത്തരും മുൻകരുതലുകൾ സ്വീകരിക്കുക.