ss

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ മീഡിയ ഇവന്റ്സ് ഏർപ്പെടുത്തിയിട്ടുള്ള 'ഗോൾഡൻ അച്ചീവ്മെന്റ്സ് അവാർഡ് 2020' ന് കേരള കൗമുദി ഫ്ലാഷ് റിപ്പോർട്ടർ ഉല്ലാസ് ശ്രീധർ അർഹനായതായി ഗ്ലോബൽ മീഡിയ ഇവന്റ്സ് മാനേജിംഗ് ഡയറക്ടർ പി.എ.ലിയാഖത്ത് അലി അറിയിച്ചു. വിദേശ മലയാളികളിൽ വിവിധ മേഖലകളിലായി കഴിവ് തെളിയിച്ച പതിനഞ്ചോളം പ്രമുഖരെയും അവാർഡിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഏപ്രിൽ 18ന് ദുബായിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.