covid-19

ക്വലാലംപൂർ: കൊറോണ (കൊവിഡ്-19) ഭീതിയെ തുടർന്ന് ആഡംബര കപ്പലിന് വിലക്കേർപ്പെടുത്തി മലേഷ്യയും തായ്‍ലൻഡും. 2000 യാത്രക്കാരുമായി വന്ന കോസ്റ്റ ഫോർച്ചുണ എന്ന കപ്പലാണ് തീരത്തടുക്കാനാകാതെ നിൽക്കുന്നത്. യാത്രക്കാരിൽ 64പേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. കപ്പലിൽ ധാരാളം ഇറ്റാലിയൻ പൗരന്മാരുണ്ടെന്നും ഇത് വൈറസ് വ്യാപനത്തിന് വഴി തെളിക്കുമെന്നുമാണ് ഇരു രാജ്യങ്ങളും പറയുന്നത്. തായ്‌ലാൻഡാണ് ആദ്യം പ്രവേശനം നിഷേധിച്ചത്. തുടർന്ന് ശനിയാഴ്‍ച വടക്കൻ മലേഷ്യയിലെ പെനാങ്ങിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും അധികൃതർ വിലക്കി. ഇപ്പോൾ സിംഗപ്പൂർ തീരത്തേക്ക് നീങ്ങുകയാണ് കപ്പൽ.

അതേസമയം, ഈജിപ്റ്റിൽ തടഞ്ഞുവച്ച എ സാറ കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഈജിപ്റ്റിലെ ഇന്ത്യൻ എംബസി ആരംഭിച്ചു. 18 യാത്രക്കാരും ജീവനക്കാരുമായി 18 ഇന്ത്യക്കാരുള്ള കപ്പലിൽ 45 പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ട്.

.